“പ്രസിദ്ധീകരണത്തില് 130 വര്ഷം പിന്നിടുന്ന സുവിശേഷദൂതന് മാസിക, സംഘത്തിന്റെയും മിഷന്ഫീല്ഡിലെയും സുവിശേഷകരുടെയും പ്രവര്ത്തനങ്ങളും വിവരങ്ങളും സഭാജനങ്ങളില് എത്തിക്കുന്നതില് നിര്ണ്ണായകമായ പങ്കുവഹിക്കുന്നു. സംഘത്തിന്റെ മിഷന് ഫീല്ഡുകളെക്കുറിച്ചുള്ള ഫീച്ചറുകളും ഫോട്ടോകളും വാര്ത്തകളും ആവശ്യങ്ങളും ഈ മാസികയില് പ്രസിദ്ധീകരിക്കുന്നതിനാല് സഭാജനങ്ങളെ മിഷന് ഫീല്ഡുകളുമായി കൂടുതല് അടുപ്പിക്കുന്നതിന് സാധിക്കുന്നു. സമകാലീന വിഷയങ്ങള് പ്രതിപാദിക്കുന്ന പ്രസിഡന്റ് തിരുമേനിയുടെ കത്ത്, സംഘം പ്രവര്ത്തനങ്ങളും പ്രസക്തമായ വിഷയങ്ങളും അവതരിപ്പിച്ച് ജനറല് സെക്രട്ടറി എഴുതുന്ന കത്ത്, അനുദിന ധ്യാനത്തിനുള്ള കുറിപ്പുകള്, ധ്യാനചിന്തകള് തുടങ്ങിയവ ഇതില് ഉള്ക്കൊള്ളുന്നു.”
Our Heritage